വല്ലാര്‍പാടത്തമ്മയുടെ ഛായാചിത്ര പ്രയാണത്തിന് സ്വീകരണം നല്‍കി

Posted on: 04 Sep 2015


77
കൊച്ചി: പരിശുദ്ധ വല്ലാര്‍പാടത്തമ്മയുടെ ഛായാചിത്ര പ്രയാണത്തിന് കലൂര്‍ സെന്റ് ആന്റണീസ് ദൈവാലയത്തില്‍ സ്വീകരണം നല്‍കി. റെക്ടര്‍ റവ. ഫാ. മാര്‍ട്ടിന്‍ അഴിക്കകത്ത് സമര്‍പ്പണ പ്രാര്‍ത്ഥന ചൊല്ലികൊടുത്തു. റവ. ഫാ. ആന്റണി ഷൈന്‍ കാട്ടുപറമ്പില്‍ ആമുഖ പ്രഭാഷണം നടത്തി. ഫാ. ബോബി ജോസ് കപ്പൂച്ചിന്‍, ഫാ. ഫോസ്റ്റിന്‍ ഫെര്‍ണാണ്ടസ്, ഫാ. സിജോ കുരിശുമൂട്ടില്‍, ഫാ. റാഫേല്‍ കല്ലുവീട്ടില്‍ എന്നിവര്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് പൊറ്റക്കുഴി വി. കൊച്ചുത്രേസ്യയുടെ ദൈവാലയത്തിലേക്ക് ഛായചിത്ര പ്രയാണം നടത്തി.

More Citizen News - Ernakulam