അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററും അങ്കണവാടിയും ഉദ്ഘാടനം ചെയ്തു

Posted on: 04 Sep 2015
കളമശ്ശേരി:
കളമശ്ശേരി നഗരസഭയിലെ വട്ടേക്കുന്നത്ത് അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെയും അങ്കണവാടിയുടെയും ഉദ്ഘാടനം മന്ത്രി ഇബ്രാഹിം കുഞ്ഞ് നിര്‍വഹിച്ചു. കളമശ്ശേരി നഗരസഭാ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍ അധ്യക്ഷനായി.
നാഷണല്‍ അര്‍ബന്‍ ഹെല്‍ത്ത് മിഷന്‍ പദ്ധതി പ്രകാരം ഉണ്ടാക്കിയിട്ടുള്ളതാണ് അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍. ഇവിടെ എല്ലാ ദിവസവും രണ്ട് ഡോക്ടര്‍മാര്‍, രണ്ട് നഴ്‌സുമാര്‍, ഒരു ഫാര്‍മസിസ്റ്റ്, ഒരു ലാബ് ടെക്‌നീഷ്യന്‍, ഒരു ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഒമ്പത് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ഒരു ക്ലീനിങ് സ്റ്റാഫ് എന്നിവരുടെ സേവനം ഉണ്ടാകും.
ഹെല്‍ത്ത് സെന്ററിനോട് ചേര്‍ന്നാണ് നഗരസഭ പണിത ഐ.സി.ഡി.എസിന്റെ കീഴിലുള്ള 13-ാം നമ്പര്‍ അങ്കണവാടി. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ അഡ്വ. അനീദ ലത്തീഫ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.കെ. കുട്ടപ്പന്‍, വികസനകാര്യ ചെയര്‍മാന്‍ എ.കെ. ബഷീര്‍, കൗണ്‍സിലര്‍മാരായ കെ.എ. റിയാസ്, കെ.എ. സിദ്ദിഖ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam