ചേരാനെല്ലൂരില്‍ ആരോഗ്യ പദ്ധതി തുടങ്ങി

Posted on: 04 Sep 2015






76
കൊച്ചി: ബിപിഎല്‍ വിഭാഗക്കാര്‍ക്കായി ചേരാനെല്ലൂര്‍ പഞ്ചായത്ത് ആവിഷ്‌കരിച്ച ആരോഗ്യ പദ്ധതി മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ആസ്റ്റര്‍ മെഡ് സിറ്റിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പാവപ്പെട്ടവര്‍ക്ക് പകുതി നിരക്കില്‍ ചികിത്സ ലഭ്യമാക്കുന്ന പദ്ധതിയാണ് തുടങ്ങിയത്.
ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷനായി. കെ.വി. തോമസ് എംപി, ലൂഡി ലൂയിസ് എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ഐസക്, പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സുരേഷ് ബാബു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.വി. ലോറന്‍സ് തുടങ്ങിയവര്‍ സംബന്ധിച്ചു.

More Citizen News - Ernakulam