ഐ.എസ്. ബന്ധം; തിരിച്ചയച്ച കൊച്ചി സ്വദേശികളെപ്പറ്റി അന്വേഷണം തുടങ്ങി

Posted on: 04 Sep 2015ആലുവ: ഐ.എസ്. ബന്ധം ആരോപിച്ച് ദുബായില്‍ നിന്ന് കേരളത്തിലേക്ക് മടക്കി അയച്ചവരെപ്പറ്റി പോലീസ് ഇന്റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു. കൊച്ചി സ്വദേശികളെയാണ് ആഗസ്ത് 29ന് യുഎഇ തിരിച്ചയച്ചത്. ഇവരെ ഡല്‍ഹി വഴി മടക്കി അയച്ചതായാണ് വിവരം. ഇത് സംബന്ധിച്ച് വ്യക്തമായ വിവരം പോലീസിന് ലഭിച്ചിട്ടില്ല. സാമൂഹിക മാധ്യമങ്ങള്‍ വഴി ഐ.എസിനു വേണ്ടി ആശയപ്രചാരണം നടത്തിയെന്നാണ് ആരോപണം. ഇവര്‍ അടക്കം മൊത്തം പത്ത് പേര്‍ ഐ.എസിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണെന്ന് യു.എ.ഇ. കണ്ടെത്തിയിട്ടുണ്ട്. കുറച്ചാനാളുകളായി ഇവര്‍ നിരീക്ഷണത്തിലായിരുന്നു.

More Citizen News - Ernakulam