ബാലഗോകുലം കുടുംബസംഗമം നടത്തി

Posted on: 04 Sep 2015കൊച്ചി: ബാലഗോകുലം കൊച്ചി മഹാനഗരം ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എളമക്കര ഭാസ്‌കരീയം ഹാളില്‍ കുടുംബസംഗമം നടന്നു. ഗായകന്‍ പി. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജസ്റ്റിസ് പി.എസ്. ഗോപിനാഥന്‍ അധ്യക്ഷത വഹിച്ചു. ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.
ബാലഗോകുലത്തിന്റെ പദ്ധതിയായ അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രത്തിനായി കണ്ണന് ഒരു കാണിക്ക സമര്‍പ്പണ യജ്ഞവും പരിപാടിയുടെ ഭാഗമായി നടന്നു. സംഗീതജ്ഞന്‍ രമേഷ് നാരായണന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് എന്നിവര്‍ വിശിഷ്ടാതിഥികളായി. ബാല ഗോകുലം മാര്‍ഗദര്‍ശി എം.എ. കൃഷ്ണന്‍ വിശിഷ്ടാതിഥികളെ ആദരിച്ചു.
ബേബി മാത്യു സോമതീരം, എസ്. രമേശന്‍ നായര്‍, എസ്. ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഇതിന് മുന്നോടിയായി നീലീശ്വരം സദാശിവന്‍ കുഞ്ഞിയുടെ പുല്ലാങ്കുഴല്‍ കച്ചേരിയുണ്ടായിരുന്നു.
സപ്തംബര്‍ 5ന് ശോഭായാത്രകള്‍ നടക്കും. എറണാകുളത്ത് മറൈന്‍ഡ്രൈവ്, അയ്യപ്പന്‍കാവ്, ടി.ഡി. ക്ഷേത്രം, കുമാരേശ്വരം േക്ഷത്രം എന്നിവിടങ്ങളില്‍ നിന്ന് ശോഭായാത്രകള്‍ പുറപ്പെടും. ഇതിനുപുറമെ മട്ടാഞ്ചേരി, പള്ളുരുത്തി, മരട്, തൃക്കാക്കര, തൃപ്പൂണിത്തുറ, ചോറ്റാനിക്കര എന്നിവിടങ്ങളിലും ശോഭായാത്ര നടക്കും.

More Citizen News - Ernakulam