'ശാന്തി കവാടം' തുറന്നു

Posted on: 04 Sep 2015കൊച്ചി : ആധുനികരീതിയില്‍ പുതുക്കിപ്പണിത 'ശാന്തി കവാടം' എന്ന് നാമകരണം ചെയ്ത പച്ചാളം ശ്മശാനത്തിന്റെ ഉദ്ഘാടനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിച്ചു.
ഹൈബി ഈഡല്‍ എം.എല്‍.എ.യുടെ അസറ്റ് ഡവലപ്‌മെന്റ് ഫണ്ടില്‍ നിന്ന് ലഭിച്ച തുകയും കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ തനത് ഫണ്ടും ഉപയോഗപ്പെടുത്തി 1.25 കോടി രൂപ ചെലവഴിച്ചാണ് 'ശാന്തി കവാടം' നിര്‍മിച്ചത്. എല്ലാ ആധുനിക സൗകര്യങ്ങളോടുംകൂടി നിര്‍മിച്ച 'ശാന്തി കവാട'ത്തില്‍ ഗ്യാസ് ചേംബര്‍, ലോബി, ഓഫീസ് എന്നിവ അടക്കമുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ മഴ നനയാതെ ആംബുലന്‍സില്‍ നിന്ന് മൃതശരീരം നേരിട്ട് ലോബിയിലേക്ക് എത്തിക്കുവാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാന റോഡില്‍ നിന്ന് ശ്മശാനത്തിലേക്ക് പ്രവേശിക്കുന്നതിനായി പുതിയ കവാടവും മരണാനന്തര ചടങ്ങുകള്‍ക്കായുള്ള പ്രത്യേക വരാന്തയും വിശ്രമസൗകര്യങ്ങളും രണ്ട് ശുചിമുറികളും എല്‍.പി.ജി. സിലിണ്ടര്‍ സൂക്ഷിക്കാനുള്ള ചേംബറും ഒരുക്കിയിട്ടുണ്ട്.
മേയര്‍ ടോണി ചമ്മണി അദ്ധ്യക്ഷത വഹിച്ചു.
പ്രൊഫ. കെ.വി. തോമസ്.എം.പി. മുഖ്യാതിഥിയായിരുന്നു. ഹൈബി ഈഡന്‍ എം.എല്‍.എ. ആമുഖ പ്രസംഗം നടത്തി. ലൂഡി ലൂയീസ് എം.എല്‍.എ, ജി.സി.ഡി.എ. ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍,
നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ടി.ജെ. വിനോദ്, സൗമിനി ജയിന്‍ തുടങ്ങിയവര്‍ചടങ്ങില്‍ പങ്കെടുത്തു.

More Citizen News - Ernakulam