ആദരിച്ചു

Posted on: 04 Sep 2015ചെറായി: ചെറായി മൈതാനം ബ്രദേഴ്‌സ് വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സാംസ്‌കാരിക സമ്മേളനം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ വിജയ മോഹന്‍ ഉദ്ഘാടനം ചെയ്തു. പി.ബി. സുധി അധ്യക്ഷത വഹിച്ചു.
സിപ്പി പള്ളിപ്പുറം, എം.കെ. സീരിമാസ്റ്റര്‍, കെ.കെ. അബ്ദുള്‍ റഹ്മാന്‍, ലിജോ ഗംഗാധരന്‍, വാര്‍ഡ് മെമ്പര്‍ അഡ്വ. വാണി ഹരിഹരന്‍, അബീഷ് എന്നിവര്‍ പ്രസംഗിച്ചു.
എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളേയും വനമിത്ര അവാര്‍ഡ് ജേതാവ് മാത്യൂസ് പുതുശ്ശേരിയെയും ചടങ്ങില്‍ ആദരിച്ചു

വൈപ്പിന്‍ :
മാലിപ്പുറം ജനത റസിഡന്റ്‌സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്റെ ഓണാഘോഷത്തിന്റെ ഭാഗമായി സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള അവാര്‍ഡ് നേടിയ കപ്പിത്താന്‍പറമ്പില്‍ ജോണ്‍സനേയും സൗജന്യമായി വൃക്ക ദാനംചെയ്ത പെരുമാള്‍പ്പടി കപ്പിത്താന്‍പറമ്പില്‍ സെബാസ്റ്റ്യനേയും ആദരിച്ചു.

More Citizen News - Ernakulam