ഗ്രോബാഗും പച്ചക്കറിത്തൈകളും നല്‍കി

Posted on: 04 Sep 2015പറവൂര്‍: വിഷവിമുക്ത പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വെസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ അംഗങ്ങള്‍ക്ക് അത്യുത്പാദന ശേഷിയുള്ള പച്ചക്കറിത്തൈകള്‍, ഗ്രോബാഗ്, ജൈവവളം എന്നിവയുടെ രണ്ടാം ഘട്ട വിതരണം നടത്തി.
ബാങ്ക് പ്രസിഡന്റ് എം.ജെ. രാജു വിതരണോദ്ഘാടനം നിര്‍വഹിച്ചു. വി.ജെ. ജോയ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷേര്‍ലി ഒലിവര്‍, പി. വി. ഏലിയാസ്, ജോസഫ് മെന്റസ്, ജോസ് മാളിയേക്കല്‍, അനു വട്ടത്തറ തുടങ്ങിയവര്‍ പ്രസംഗിച്ചു. 370 രൂപയോളം വില വരുന്ന ഒരു യൂണിറ്റിന് 220 രൂപ സബ്‌സിഡി നല്‍കി 150 രൂപ പ്രകാരമായിരുന്നു വിതരണം. അംഗങ്ങളെ ജൈവകൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനു വേണ്ടി വിളംബര ജാഥ, കാര്‍ഷിക സെമിനാര്‍ തുടങ്ങിയവ സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് എം.ജെ. രാജു പറഞ്ഞു.

More Citizen News - Ernakulam