അമലാപുരം-തട്ടുപാറ കുടിവെള്ള പദ്ധതി: അപാകം അന്വേഷിക്കണമെന്ന് ബി.ജെ.പി.

Posted on: 04 Sep 2015കാലടി: അമലാപുരം-തട്ടുപാറ കുടിവെള്ള പദ്ധതി നിര്‍മാണത്തിലെ അപാകം അന്വേഷിക്കണമെന്ന് ബി.ജെ.പി. അയ്യമ്പുഴ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. 2.62 കോടി രൂപ ഉപയോഗിച്ച് നിര്‍മിച്ച പദ്ധതി ട്രയല്‍ നടത്തിയപ്പോള്‍ത്തന്നെ വാട്ടര്‍ടാങ്ക് ചോര്‍ന്നു. പത്തിടങ്ങളില്‍ പൈപ്പുപൊട്ടി വെള്ളം റോഡിലൂടെ ഒഴുകി. നിര്‍മാണത്തില്‍ വന്‍ പാകപ്പിഴ സംഭവിച്ചതിന് ഇത് തെളിവാണെന്നും ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് എം.എസ്. സന്തോഷ്‌കുമാര്‍ അധ്യക്ഷനായി. മണ്ഡലം കണ്‍വീനര്‍ ബിജു പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ആര്‍. അനില്‍കുമാര്‍, കെ.കെ. രതീഷ്, സി. അനൂപ്, എ.ബി. അജേഷ്, ബബിന്‍ ഭാസ്‌കരന്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam