തിരുവാണിയൂര്‍ പഞ്ചായത്ത് ഓഫീസ് മന്ദിരം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Posted on: 04 Sep 2015കോലഞ്ചേരി: തിരുവാണിയൂര്‍ ഗ്രാമ പഞ്ചായത്തിന്റെ പുതുതായി നിര്‍മിച്ച ഓഫീസ് മന്ദിരം ശനിയാഴ്ച രാവിലെ 11ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. 1.23 കോടി രൂപ ചെലവഴിച്ചു നിര്‍മിച്ച രണ്ടുനില മന്ദിരത്തിന് 5000 ചതുരശ്ര അടി വിസ്തൃതിയാണുള്ളതെന്ന് ഗ്രാമപഞ്ചാത്ത് പ്രസിഡന്റ് ലിസി കുര്യാക്കോസ് അറിയിച്ചു.
മന്ദിരത്തില്‍ കുടുംബ ശ്രീ, തൊഴിലുറപ്പ് തുടങ്ങി എല്ലാ വിഭാഗത്തിനും പ്രത്യേക ഓഫീസുകള്‍ തുറക്കും. അത്യാധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ചിട്ടുള്ള മുറികള്‍ക്ക് പുറമെ കോണ്‍ഫറന്‍സ് ഹാളും ഉണ്ട്. നിലവില്‍ പഞ്ചായത്തോഫീസ് പ്രവര്‍ത്തിച്ചു വരുന്നത് ഷോപ്പിങ് കോംപ്ലക്‌സിലാണ്. 2012 നവംബര്‍ 25ന് മന്ത്രി കെ. ബാബുവാണ് മന്ദിരത്തിന് ശിലയിട്ടത്. ഓഫീസ് മാറുന്നതോടെ ഷോപ്പിംഗ് കോംപ്ലക്‌സില്‍ കൂടുതല്‍ മുറികള്‍ വാടകയ്ക്ക് കൊടുക്കാനാകും.
ചടങ്ങില്‍ വി.പി. സജീന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷനാകും. മന്ത്രി കെ. ബാബു, പോള്‍ പി. മാണി സ്മാരക ഹാള്‍ ഉദ്ഘാടനം ചെയ്യും. പത്ര സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് ബാബു പൈലി, പഞ്ചായത്തംഗം എ.എ. ജൂലിയോസ് എന്നിവര്‍ സംബന്ധിച്ചു.

More Citizen News - Ernakulam