മെറ്റല്‍ ഇളകിയ റോഡില്‍ വീണ്ടും അറ്റകുറ്റപ്പണി

Posted on: 04 Sep 2015പോത്താനിക്കാട്: അറ്റകുറ്റപ്പണി കഴിഞ്ഞ് ഒരാഴ്ചക്കുള്ളില്‍ പൊളിഞ്ഞിളകിയ റോഡില്‍ വീണ്ടും പണികള്‍ നടത്തി. കക്കടാശ്ശേരി-കാളിയാര്‍ റോഡിന്റെ പോത്താനിക്കാട് മുതല്‍ പുളിന്താനം വരെ തകര്‍ന്ന് കിടന്ന റോഡ് ഒരു മാസം മുമ്പാണ് അറ്റകുറ്റപ്പണികള്‍ നടത്തിയത്.
എന്നാല്‍ ഒരാഴ്ച കൊണ്ട്‌ േറാഡിലെ മെറ്റല്‍ ഇളകി തുടങ്ങി. ഇരുചക്രവാഹനങ്ങള്‍ ഇതില്‍ തെന്നിവീണ് അപകടത്തില്‍പ്പെട്ടതോടെ ജനം പ്രതിഷേധവുമായെത്തി. പോത്താനിക്കാട് മഠംപടി കവലയിലുള്ള വളവില്‍ ഒരു ദിവസം തന്നെ നാല് ഇരുചക്രവാഹനങ്ങളാണ് മെറ്റലില്‍ തെന്നി മറിഞ്ഞത്. പിന്നീട് കല്ലൂര്‍ക്കാട് നിന്ന് ഫയര്‍ഫോഴ്‌സ് എത്തി റോഡിലെ മെറ്റല്‍ നീക്കം ചെയ്യുകയായിരുന്നു.
ടാറിങ്ങില്‍ അപാകമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് നാട്ടുകാര്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റോഡില്‍ വീണ്ടും അറ്റകുറ്റപ്പണികള്‍ നടത്തിയത്. എന്നാല്‍ രണ്ടരക്കോടി രൂപ ചെലവഴിച്ച് പോത്താനിക്കാട് മുതല്‍ പുളിന്താനം വരെയുള്ള റോഡ് ബി.എം.ബി.സി. നിലവാരത്തില്‍ നവീകരിക്കുന്നതിന് മറ്റൊരു കരാറുകാരന്‍ പണികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

More Citizen News - Ernakulam