രാമമംഗലം ആശുപത്രിയില്‍ വൃദ്ധ വിശ്രമകേന്ദ്രം തുറന്നു

Posted on: 04 Sep 2015പിറവം: രാമമംഗലം ഗവ. ആശുപത്രിയോടനുബന്ധിച്ച് വൃദ്ധ വിശ്രമകേന്ദ്രം - ജെറിയാട്രിക് വാര്‍ഡ് തുറന്നു. മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. എം.പി. ഫണ്ടും എം.എല്‍.എ. ഫണ്ടും ചേര്‍ത്ത് 22.5 ലക്ഷം രൂപ ചെലവിലാണ് പുതിയ മന്ദിരം നിര്‍മിച്ചത്.
ജോസ് കെ. മാണി എംപി അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വില്‍സണ്‍ കെ. ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസഫ് ബാബു, വാര്‍ഡിന്റെ താക്കോല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. കമല്‍ജിത്തിന് കൈമാറി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഐഷ മാധവന്‍, സെക്രട്ടറി ടി.ബി. മീരാന്‍കുഞ്ഞ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷെര്‍ളി സ്റ്റീഫന്‍, ഷീല സാബു, അംബിക തങ്കപ്പന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ടി.കെ. അലക്‌സാണ്ടര്‍, ജെസി രാജു, ടി.എ. സുരേഷ്, ശ്യാമള ഗോപാലന്‍, പിറവം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സുനില്‍ ജെ. ഇളത്താട്ട് എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam