ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകള്‍ നാളെ

Posted on: 04 Sep 2015പെരുമ്പാവൂര്‍: ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ വീഥികള്‍ കൈയടക്കി ശനിയാഴ്ച ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകള്‍ നടക്കും. കൂവപ്പടി മേഖലയിലെ ശോഭായാത്രകള്‍ തോട്ടുവ ശ്രീധന്വന്തരി ക്ഷേത്രത്തില്‍ സമാപിക്കും. ക്ഷേത്രത്തില്‍ രാവിലെ ശ്രീകൃഷ്ണാവതാരം ചന്ദനം ചാര്‍ത്ത്, ഉച്ചയ്ക്ക് പ്രസാദ ഊട്ട്, വൈകീട്ട് ഉറിയടി, പ്രസാദവിതരണം എന്നിവയുണ്ടാകും. കൊരുമ്പശ്ശേരി, കൂടാലപ്പാട്, ഇളമ്പകപ്പിള്ളി എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് മണിയോടെ ശോഭായാത്രകള്‍ പുറപ്പെടും.
കോടനാട് മേഖലയില്‍ വടക്കമ്പിള്ളി ശ്രീധര്‍മശാസ്താ ക്ഷേത്രം, ചെട്ടിനട ദേവിക്ഷേത്രം, മയൂരപുരം, ആനയ്ക്കല്‍ ക്ഷേത്രം, എടവനക്കാവ് എന്നിവിടങ്ങളില്‍ നിന്ന് ശോഭായാത്രകള്‍ തുടങ്ങും. കോടനാട് മഹാദേവ ക്ഷേത്രത്തിലാണ് സമാപനം. പ്രസാദവിതരണം, ഉറിയടി എന്നിവയുമുണ്ടാകും.

More Citizen News - Ernakulam