'ശരണ്യ' വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം

Posted on: 04 Sep 2015



കൊച്ചി: അശരണരായ വനിതകള്‍ക്ക് സ്വയംതൊഴില്‍ ചെയ്ത് ജീവിതമാര്‍ഗം കണ്ടെത്താന്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന 'ശരണ്യ' പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. എറണാകുളം ജില്ലയിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിധവകള്‍, നിയമാനുസൃതം വിവാഹമോചനം നേടിയ സ്ത്രീകള്‍, ഭര്‍ത്താവ് ഉപേക്ഷിക്കുകയോ, ഭര്‍ത്താവിനെ കാണാതാകുകയോ ചെയ്തവര്‍, 30 വയസ്സുകഴിഞ്ഞ അവിവാഹിതകള്‍, പട്ടികവര്‍ഗത്തില്‍പ്പെട്ട അവിവാഹിതരായ അമ്മമാര്‍ മുതലായവര്‍ക്ക് അേപക്ഷിക്കാം
പരമാവധി വായ്പാ തുക 50,000 രൂപ. സബ്‌സിഡി തുക വായ്പയുടെ അമ്പത് ശതമാനം. പ്രായം 18നും 55നും മധ്യേ. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. യോഗ്യത: സാക്ഷരത, മുന്‍ഗണനാ സര്‍ട്ടിഫിക്കറ്റ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട താലൂക്ക് ഓഫീസുകളിലെ ഫോണ്‍ നമ്പറുകള്‍: കാക്കനാട്: 0484-2422458, ആലുവ: 0484-2631240, കോതമംഗലം: 0485- 2826265, കൊച്ചി: 0484-2502453.

More Citizen News - Ernakulam