നല്ല ñഭാഷ ശക്തിയാണ് - ഡോ. എം. ലീലാവതി

Posted on: 04 Sep 2015കൊച്ചി: ഭാഷയുടെ ശക്തി തിരിച്ചറിയുന്നതിലൂടെ ജീവിത വിജയം നേടാനാകുമെന്ന് സാഹിത്യകാരിയും നിരൂപകയുമായ ഡോ. എം. ലീലാവതി.
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്റെ പുതിയ ബാച്ചുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ഡോ. ലീലാവതി.
കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ സെര്‍ജി ആന്റണി അധ്യക്ഷത വഹിച്ചു. മീഡിയ അക്കാദമി സെക്രട്ടറി എ.എ. ഹക്കിം, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ എം. രാമചന്ദ്രന്‍, അസി. സെക്രട്ടറി എന്‍.പി. സന്തോഷ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam