കച്ചേരിക്കുന്ന് റോഡ് നിര്‍മാണം തുടങ്ങി

Posted on: 04 Sep 2015



പെരുമ്പാവൂര്‍: പഴയ താലൂക്ക്, സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി പണിയുന്ന കച്ചേരിക്കുന്ന് റോഡിന്റെ നിര്‍മാണം സാജുപോള്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പോസ്റ്റോഫീസ് റോഡില്‍ നിന്ന്് പോലീസ് സ്റ്റേഷന് മുന്‍വശത്തുകൂടി കോടതി റോഡിലേയ്ക്കാണ് പുതിയ വഴി.
നഗരസഭാ ചെയര്‍മാന്‍ കെ.എം.എ. സലാമിന്റെ അധ്യക്ഷതയില്‍ തഹിസില്‍ദാര്‍ വി.ഡി. ഷീലാദേവി, ഡി.വൈ.എസ്.പി. കെ. ഹരികൃഷ്ണന്‍, ബിജുജോണ്‍ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Ernakulam