കൃഷ്ണപിള്ള സ്മാരകം: അന്വേഷണത്തിന് ഒരു മാസം അനുവദിച്ചു

Posted on: 04 Sep 2015കൊച്ചി: ആലപ്പുഴ കഞ്ഞിക്കുഴിയില്‍ കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിലെ അന്വേഷണത്തിന് ഒരു മാസം അനുവദിക്കണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചു. പുതിയ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയെന്നും ഒരു മാസംകൂടി അനുവദിക്കണമെന്നുമുള്ള ഡി.ജി.പി. ടി.പി. സെന്‍കുമാറിന്റെ ആവശ്യം പരിഗണിച്ചാണ് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ ഇടക്കാല ഉത്തരവ്. ക്രൈംബ്രാഞ്ച് എസ്.പി. ജി. ശ്രീധരനെയാണ് അന്വേഷണത്തിന് നിയോഗിച്ചിട്ടുള്ളത്.
സ്മാരകം തകര്‍ത്ത സംഭവത്തെക്കുറിച്ച് സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലതീഷ് ചന്ദ്രനും മറ്റും സമര്‍പ്പിച്ച ഹര്‍ജിയിലാണിത്. പുതിയ ഉദ്യോഗസ്ഥന് ഒരു മാസം കൂടി നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. ഹര്‍ജി ഒക്ടോബര്‍ 19ന് വീണ്ടും പരിഗണനയ്‌ക്കെടുക്കും.

More Citizen News - Ernakulam