കരയോഗം കുടുംബമേളയോടെ ഓണം ആഘോഷിച്ചു

Posted on: 04 Sep 2015പിറവം: പിറവം 591 ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം കുടംബ മേളയോടെ ഓണം ആഘോഷിച്ചു. മന്ത്രി അനൂപ് ജേക്കബ് യോഗം ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.കെ. രാജേന്ദ്രന്‍ അധ്യക്ഷനായി.
വിവാഹ ജീവിതത്തില്‍ 50 വര്‍ഷം പിന്നിട്ട ദമ്പതിമാരെ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി.കെ. രാധാകൃഷ്ണന്‍ ഉപഹാരം നല്‍കി അനുമോദിച്ചു. കാര്‍ഷിക രംഗത്ത് മികവ് തെളിയിച്ച ശ്രീലക്ഷ്മി സ്വയംസഹായ സംഘത്തെയും ശ്രീഭദ്ര സ്വയംസഹായ സംഘത്തേയും യോഗത്തില്‍ അനുമോദിച്ചു.
എന്‍.എസ്.എസ്. പ്രതിനിധി സഭാംഗം വി.എസ്. സോമശേഖരന്‍ നായര്‍, ബ്ലോക്ക് പഞ്ചാത്തംഗം ഷിജി ഗോപകുമാര്‍, ഗ്രാമ പഞ്ചായത്തംഗം സുഷമ രവീന്ദ്രന്‍, വനിതാസമാജം പ്രസിഡന്റ് ലതാ ശങ്കര്‍, ഇ.ജി. രാമചന്ദ്രന്‍നായര്‍, അനന്തു എസ്. നായര്‍ എന്നിവര്‍ സംസാരിച്ചു. കലാ കായിക മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.

More Citizen News - Ernakulam