ഗുരുദേവചിന്തകള്‍ക്ക് പ്രസക്തി വര്‍ദ്ധിക്കുന്നു - എം.ജി. രാജമാണിക്യം

Posted on: 04 Sep 2015പെരുമ്പാവൂര്‍: കേരളത്തിലെ സാമൂഹിക ഉച്ചനീചത്വങ്ങള്‍ക്ക് അറുതിവരുത്തിയ ശ്രീനാരായണഗുരുദേവന്റെ ദര്‍ശനങ്ങള്‍ ലോകത്തിന് മാതൃകയാണെന്നും കാലം ചെല്ലുന്തോറും അവയുടെ പ്രസക്തി വര്‍ദ്ധിക്കുകയാണെന്നും കളക്ടര്‍ എം.ജി. രാജമാണിക്യം പറഞ്ഞു. ചതയദിനാഘോഷങ്ങളുടെ ഭാഗമായി ഒക്കല്‍ എസ്.എന്‍.ഡി.പി. ശാഖയില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തന്റെ ആശയങ്ങളെ കര്‍മ്മപഥത്തിലെത്തിക്കാന്‍ അക്ഷീണം പ്രയത്‌നിച്ചുവെന്നത് മറ്റു ഋഷിവര്യന്‍മാരില്‍ നിന്ന് ഗുരുവിനെ വ്യത്യസ്തനാക്കുന്നതായും അദ്ദേഹം പറഞ്ഞു.
കുന്നത്തുനാട് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ.െക.കര്‍ണന്റെ അധ്യക്ഷതയില്‍ സാജുപോള്‍ എം.എല്‍.എ, വി.ബി. മോഹനന്‍, ടി.പി. അശോകന്‍, എം.പി. സദാനന്ദന്‍, എം.എന്‍. രവി,തുടങ്ങിയവര്‍ പ്രസംഗിച്ചു. ആദ്യകാല നാടകകലാകാരന്‍ വി.എന്‍. പ്രഭാകരന്‍ വളാഞ്ചേരി, സിനിമയിലെ ബാലതാരം ആദിഷ് പ്രവീണ്‍ എന്നിവര്‍ക്ക് ഉപഹാരം നല്‍കി. വിദ്യാഭ്യാസ അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു.

More Citizen News - Ernakulam