വൈദ്യുതി മുടങ്ങും

Posted on: 03 Sep 2015കൊച്ചി: സെന്‍ട്രല്‍ സെക്ഷന്റെ പരിധിയില്‍ ടൗണ്‍ ഹാള്‍ മുതല്‍ കച്ചേരിപ്പടി വരെയുള്ള പ്രദേശങ്ങളില്‍ വ്യാഴാഴ്ച രാവിലെ 9 മുതല്‍ 5 മണി വരെയും, എം.ജി.റോഡില്‍ മാധവ ഫാര്‍മസി ജംഗ്ഷന്‍ മുതല്‍ പത്മ ജംഗ്ഷന്‍ വരെയും, സെന്റര്‍ സ്‌ക്വയര്‍ മാള്‍, അയ്യപ്പന്‍ കാവിന് പടിഞ്ഞാറു വശം, മാധവിയമ്മ റോഡ്, എ.ആര്‍.പങ്കജാക്ഷന്‍ റോഡ് എന്നിവിടങ്ങളില്‍ വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ 1 മണി വരെയും വൈദ്യുതി മുടങ്ങും.
കലൂര്‍ സെക്ഷന്റെ പരിധിയില്‍ മെട്രോ റെയില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് എസ്.ആര്‍.എം. റോഡില്‍ ശാസ്താ ടെമ്പിള്‍ ജംഗ്ഷന്‍ മുതല്‍ ലിസി ജംഗ്ഷന്‍ വരെയുള്ള ഭാഗങ്ങളില്‍ രാവിലെ 10 മുതല്‍ 5 മണി വരെ വൈദ്യുതി മുടങ്ങും.
ചേരാനല്ലൂര്‍ സെക്ഷന്റെ പരിധിയില്‍ വടുതല പാലം മുതല്‍ ചിറ്റൂര്‍ പള്ളി, ഓഡോണല്‍ റോഡ്, വിന്നേഴ്‌സ് റോഡ്, പിഴലത്തോട് റോഡ്, ചിറ്റൂര്‍ അമ്പലം വരെയുള്ള പ്രദേശങ്ങളില്‍ രാവിലെ 9 മുതല്‍ 5.30 മണി വരെ വൈദ്യുതി മുടങ്ങും.

തോപ്പുംപടി സെക്ഷന്റെ പരിധിയില്‍ തെക്കുംതോടം ലെയ്ന്‍, ഇ.എസ്.ഐ. മുതല്‍ പള്ളിച്ചാല്‍ വരെയുള്ള പ്രദേശങ്ങളില്‍ രാവിലെ 9 മുതല്‍ 5.30 മണി വരെ വൈദ്യുതി മുടങ്ങും.

More Citizen News - Ernakulam