ഡ്രൈ ഡേയില്‍ അനധികൃത മദ്യവില്പന: ഒരാള്‍ അറസ്റ്റില്‍

Posted on: 03 Sep 2015



തൃപ്പൂണിത്തുറ: മദ്യവില്പന ഇല്ലാത്ത (ഡ്രൈ ഡേ) ഒന്നാം തീയതി അനധികൃതമായി മദ്യവില്പന നടത്തിയ ആളെ തൃപ്പൂണിത്തുറ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മുളന്തുരുത്തി കാരിക്കോട് കാഞ്ഞിരത്തിങ്കല്‍ തോമസി (50) നെയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.എസ്. ബാലകൃഷ്ണനും സംഘവും ചേര്‍ന്ന് കാരിക്കോട് നിന്ന് അറസ്റ്റ് ചെയ്തത്. 17 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.
സഞ്ചിയില്‍ മദ്യക്കുപ്പികളുമായി നടന്നാണ് തോമസ് അനധികൃത മദ്യവില്പന നടത്തിവന്നതെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

More Citizen News - Ernakulam