300 മൂവാണ്ടന്‍ മാവിന്‍ തൈകള്‍ നട്ട് ഓണാഘോഷം

Posted on: 03 Sep 2015കരിയാട്: ദേശീയ പാതയോരത്ത് 300 മൂവാണ്ടന്‍ മാവിന്‍ തൈകള്‍ നട്ട് തേന്‍കുളം റസിഡന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷം. സിനിമാതാരം കലാഭവന്‍ നവാസും ഭാര്യ രഹനയും ചേര്‍ന്ന് ആദ്യ മാവിന്‍ തൈ നട്ടു.
തുടര്‍ന്ന് പൊതുസമ്മേളനം അന്‍വര്‍ സാദത്ത് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സി.വൈ. ശാബോര്‍ അധ്യക്ഷനായി. പി.വൈ. വര്‍ഗീസ്, സഖറിയ ആലുക്കല്‍ റമ്പാന്‍, ശാന്ത അപ്പു, തമ്പി പോള്‍, കെ.വി. സുനില്‍, കെ.വൈ. െബന്നി തുടങ്ങിയവര്‍ സംസാരിച്ചു. 75 വയസ് തികഞ്ഞവര്‍ക്ക് ഓണക്കോടി നല്‍കി. കലാകായിക മത്സരങ്ങള്‍, ഓണസദ്യ എന്നിവയുണ്ടായി.

More Citizen News - Ernakulam