രാജ്യപുരോഗതിക്ക് തടസ്സം നില്‍ക്കുന്നത് ഇടത് -വലത് കൂട്ടുകെട്ട്- മഹേഷ് ഗിരി എം.പി.

Posted on: 03 Sep 2015കൊച്ചി: രാജ്യപുരോഗതിക്ക് തടസ്സം നില്‍ക്കുന്നത് ഇടത് -വലത് കൂട്ടുകെട്ട് ആണെന്ന് ഡല്‍ഹി ഈസ്റ്റ് എം.പി. മഹേഷ് ഗിരി പറഞ്ഞു. എറണാകുളം ഹൈക്കോര്‍ട്ട് ജങ്ഷനില്‍ പാര്‍ലമെന്റ് സ്തംഭനത്തിനെതിരെ ബി.ജെ.പി. എറണാകുളം നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒന്നരവര്‍ഷം കൊണ്ട് നരേന്ദ്ര മോദി സര്‍ക്കാറിന്റെ ജനപിന്തുണയില്‍ വിറളി പിടിച്ച കോണ്‍ഗ്രസും ഇടതുപക്ഷവും പാര്‍ലമെന്റ് നടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെടുത്തുകയാണ്. ബി.ജെ.പി എറണാകുളം നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ്. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.ജെ. തോമസ്, ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി, മേഖല സംഘടനാ സെക്രട്ടറി എം.കെ. ധര്‍മരാജന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam