കോട്ടയത്തുകാവില്‍ രുക്മിണി സ്വയംവരം

Posted on: 03 Sep 2015കരുമാല്ലൂര്‍: ആലങ്ങാട് കോട്ടപ്പുറം കോട്ടയത്തുകാവ് ഭഗവതീ ക്ഷേത്രത്തില്‍ നടന്നുവരുന്ന ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായി രുക്മിണി സ്വയംവരം നടന്നു. ആലങ്ങാട് ഇരവിപുരം ക്ഷേത്രത്തില്‍നിന്ന് രുക്മിണീവിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയുണ്ടായി. പൂത്താലവും വാദ്യമേളങ്ങളുമായി ഭക്തര്‍ ഘോഷയാത്രയില്‍ അണിനിരന്നു. തുടര്‍ന്ന് സപ്താഹ വേദിയില്‍ യജ്ഞാചാര്യന്‍ അരൂര്‍ അപ്പുജി സ്വീകരിച്ച് ശ്രീകൃഷ്ണവിഗ്രഹത്തിനുസമീപം പ്രതിഷ്ഠിച്ചു.
സ്വയംവരത്തിനുശേഷം ദീപാരാധന, തിരുവാതിര കളി എന്നിവയുമുണ്ടായി. വെള്ളിയാഴ്ച നാമ പ്രദക്ഷിണം, ആചാര്യ ദക്ഷിണ, പ്രസാദ ഊട്ട് എന്നിവയോടെ സപ്താഹയജ്ഞം അവസാനിക്കും.


More Citizen News - Ernakulam