കരുമാല്ലൂരില്‍ തൊഴിലാളികള്‍ പ്രകടനം നടത്തി

Posted on: 03 Sep 2015കരുമാല്ലൂര്‍: ദേശീയ പണിമുടക്കിന്റെ ഭാഗമായി കരുമാല്ലൂരില്‍ തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി പ്രകടനം നടത്തി. മനയ്ക്കപ്പടിയില്‍നിന്ന് ആരംഭിച്ച് ആലുവ പറവൂര്‍ പ്രധാന റോഡിലൂടെ പ്രകടനമായി തട്ടാംപടിയിലെത്തിച്ചേര്‍ന്നു. തുടര്‍ന്ന് നടത്തിയ പ്രതിഷേധ യോഗം സി.പി.എം ഏരിയാ കമ്മിറ്റി അംഗം ടി.പി. ഷാജി ഉദ്ഘാടനം ചെയ്തു.
ഐ.എന്‍.ടി.യു.സി. മണ്ഡലം പ്രസിഡന്റ് വി.ഐ. കരീം അധ്യക്ഷത വഹിച്ചു. സി.പി.ഐ. നിയോജകമണ്ഡലം പ്രസിഡന്റ് കെ.കെ. സുബ്രഹ്മണ്യന്‍, കെ.കെ. വേണുഗോപാല്‍, എ.എന്‍. ഉണ്ണികൃഷ്ണന്‍, ജി.ഡി. ഷിജു എന്നിവര്‍ സംസാരിച്ചു. പൊതുപണിമുടക്ക് കരുമാല്ലൂര്‍, ആലങ്ങാട് പ്രദേശങ്ങളിലും പൂര്‍ണമായിരുന്നു. അക്രമസംഭവങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


More Citizen News - Ernakulam