ഇടയാറിലെ സംഘര്‍ഷം; പോലീസ് കാവല്‍ തുടരുന്നു

Posted on: 03 Sep 2015കൂത്താട്ടുകുളം: ഇടയാറില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇവിടെ പ്രത്യേക പോലീസ് സംഘത്തെ സംരക്ഷണത്തിനായി നിയോഗിച്ചു. റോഡില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതും ലൈറ്റ് ഡിം ചെയ്യാത്തതും സംബന്ധിച്ച് രണ്ടുപേര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന് കാരണമായത്.
ഇടയാര്‍ പീടികപ്പടിയില്‍ തിങ്കളാഴ്ച രാത്രി നടന്ന സംഘട്ടനത്തില്‍ കൂത്താട്ടുകുളം ലോപ്പസ് സ്റ്റുഡിയോ ഉടമ ലിജോ എബ്രഹാം (31) , ഷൈജോ ജോണ്‍ (ബാബു - 33), ഇടയാര്‍ അടിപാറയില്‍ അരുണ്‍ വിജയന്‍ (21), എന്‍.കെ. വിജയന്‍ ( 49) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതേ തുടര്‍ന്ന് ഡി.വൈ.എഫ് ഐ., സി.പി.എം. എന്നിവയുടെ ആഭിമുഖ്യത്തില്‍ ബി.ജെ.പി., ആര്‍.എസ്.എസ്. ആക്രമണം നടത്തുന്നു എന്നാരോപിച്ച് ഇടയാറില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തിയിരുന്നു.
ഇടയാര്‍ എസ്.എന്‍.ഡി.പി. യൂത്ത് മൂവ്‌മെന്റ് വൈസ് പ്രസിഡന്റായ അരുണ്‍ വിജയനേയും എസ്. എന്‍.ഡി.പി. ശാഖ വൈസ് പ്രസിഡന്റ് എന്‍. കെ. വിജയനേയും ആക്രമിച്ചു എന്നാരോപിച്ച് എസ്.എന്‍. ഡി.പി. ഭാരവാഹികളും പ്രതിഷേധിച്ചിരുന്നു.
ലിജോ എബ്രഹാമിനെ ആക്രമിച്ചതില്‍ വ്യാപാരി സമിതി പ്രതിഷേധിച്ചു.

More Citizen News - Ernakulam