കേന്ദ്ര ഗവ. ജീവനക്കാരുടെയും വിമുക്ത ഭടന്മാരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കണം

Posted on: 03 Sep 2015കൊച്ചി : കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാരുടെയും വിമുക്ത ഭടന്മാരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമന്ന് പ്രൊഫ.കെ.വി. തോമസ് എം.പി.ആവശ്യപ്പെട്ടു. കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാരുടെ കോണ്‍ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി.) സംസ്ഥാന കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിനു വേണ്ടി കഠിനാധ്വാനം ചെയ്ത വിമുക്ത ഭടന്മാരെ തെരുവിലിറക്കി സമരം ചെയ്യിക്കുന്ന അവസ്ഥ അവസാനിപ്പിക്കണം. ഖാദി കമ്മീഷനില്‍ നിന്നും 39 വര്‍ഷത്തെ സേവനത്തിനു ശേഷം റിട്ടയര്‍ ചെയ്ത യൂണിയന്‍ നേതാവ് ഇ.ജെ.ആന്റണിക്കുള്ള യാത്രയയപ്പ് സമ്മേളവും നടത്തി. സി.ജി.ഇ.സി. സംസ്ഥാന പ്രസിഡന്റ് കെ.വി.ദേവന്‍ അധ്യക്ഷത വഹിച്ചു. ഡൊമിനിക് പ്രസന്റേഷന്‍ എം.എല്‍.എ, മുന്‍ എം.പി. ചാള്‍സ് ഡയസ്, പി.എന്‍. പ്രസന്ന കുമാര്‍,കെ.കെ.ഇബ്രാഹിംകുട്ടി എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam