കുഫോസില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്‌

Posted on: 03 Sep 2015കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്) ബയോ ടെക്‌നോളജി, മറൈന്‍ കെമിസ്ട്രി, ഹൈഡ്രോ കെമിസ്ട്രി എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍മാരെ ആവശ്യമുണ്ട്. ബന്ധപ്പെട്ട വിഷയങ്ങളില്‍ 55 ശതമാനം മാര്‍ക്കോടു കൂടിയുള്ള ബിരുദാനന്തര ബിരുദവും യു.ജി.സി. നെറ്റുമാണ് അടിസ്ഥാന യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റ സഹിതം സപ്തംബര്‍ എട്ടിന് മുമ്പ് അപേക്ഷിക്കണം. director.osst.kufos@gmail.com എന്ന വിലാസത്തില്‍ ഇ-മെയില്‍ മുഖേനയോ അല്ലെങ്കില്‍ ഡയറക്ടര്‍, സ്‌കൂള്‍ ഓഫ് ഓഷ്യന്‍ സ്റ്റഡീസ് ആന്‍ഡ് ടെക്‌നോളജി, കുഫോസ്, പനങ്ങാട് (പിഒ) 682506 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ അപേക്ഷ അയക്കാം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍-9446838319.

More Citizen News - Ernakulam