മൂവാറ്റുപുഴയില്‍ ഐക്യ ട്രേഡ് യൂണിയന്‍ റാലി

Posted on: 03 Sep 2015മൂവാറ്റുപുഴ: ദേശീയ പണിമുടക്കിന്റെ ഭാഗമായി ഐക്യ ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ മൂവാറ്റുപുഴയില്‍ റാലി നടത്തി. നൂറുകണക്കിന് തൊഴിലാളികള്‍ അണിനിരന്നു. തുടര്‍ന്ന് കച്ചേരിത്താഴത്ത് നടന്ന പൊതുയോഗം സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ. ചന്ദ്രന്‍ പിള്ള ഉദ്ഘാടനം ചെയ്തു. ഇ. കെ. സുരേഷ് അദ്ധ്യക്ഷനായിരുന്നു. പി. ആര്‍. മുരളീധരന്‍, പി. പി. എല്‍ദോസ്, എം. എ. സഹീര്‍, പി. എം. ഏലിയാസ്, ജോണ്‍ തെരുവത്ത്, കെ. എ. നവാസ്, ബാബുരാജ് എന്നിവര്‍ സംസാരിച്ചു.
പണിമുടക്കിന് നേതൃത്വം നല്കിയ തൊഴിലാളികള്‍ കച്ചേരിത്താഴത്ത് തൊഴിലാളികളുടെ കൂട്ടായ്മ സംഘടിപ്പിച്ചു. ബാബുപോള്‍ ഉദ്ഘാടനം ചെയ്തു. ജോണ്‍ തെരുവത്ത് അദ്ധ്യക്ഷനായി.


More Citizen News - Ernakulam