അയ്യന്‍കാളി ജയന്തി ആഘോഷിച്ചു

Posted on: 03 Sep 2015



പിറവം: പാമ്പാക്കുട അയ്യന്‍കാളി സാംസ്‌കാരിക കേന്ദ്രത്തിന്റെ അയ്യന്‍കാളി ജയന്തി ആഘോഷം മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് എ.എ.മനോജ് കുമാര്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബി എന്‍.ഏലിയാസ് മുഖ്യപ്രഭാഷണം നടത്തി. എസ്എസ്എല്‍സി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ ജീവന സജീവ്, വൃന്ദ കെ.സുനില്‍ എന്നിവര്‍ക്ക് യോഗത്തില്‍ പുരസ്‌കാരം നല്‍കി. ഡോ.എ.വി.മനോജ്, തേവന്‍ നടപ്പുറം, കെ.കുമാരന്‍, ലീല കുമാരന്‍ എന്നിവരെ യോഗത്തില്‍ ഉപഹാരം നല്‍കി അനുമോദിച്ചു.
കൂത്താട്ടുകുളം രാമന്‍മാഷ് മാജിക്കിനെ അധികരിച്ച് ക്ലാസെടുത്തു.

More Citizen News - Ernakulam