പതാകദിനാചരണം

Posted on: 03 Sep 2015കൂത്താട്ടുകുളം: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കുത്താട്ടുകുളം മേഖലയില്‍ വിവിധ കേന്ദ്രങ്ങളില്‍ പതാകദിനാചരണം നടന്നു. കിഴകോമ്പ് തളിക്കുന്നില്‍ ശ്രീധരീയം ഡയറക്ടര്‍ ഹരി എന്‍. നമ്പൂതിരിയും മീഡിയ ജങ്ഷനില്‍ എസ്.എന്‍.ഡി.പി. യൂണിയന്‍ സെക്രട്ടറി സി.പി. സത്യനും സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ കെ.പി.എം.എസ്. പ്രസിഡന്റ് പി.എന്‍. തങ്കപ്പനും കെ.കെ. ഹരിദാസ്, ബാലചന്ദ്രന്‍ നായര്‍, ഇ.എന്‍. സോമന്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തി
ശനിയാഴ്ച നടക്കുന്ന ശ്രീകൃഷ്ണ ജയന്തിയാഘോഷങ്ങളുടെ ഭാഗമായി ചെണ്ടമേളം, വിളക്കാട്ടം, ശിങ്കാരി മേളം, ശ്രീകൃഷ്ണ രാധാ വേഷങ്ങള്‍, പാല്‍പ്പായസ വിതരണം, ഉപഹാര സമര്‍പ്പണം, നിശ്ചല ദൃശ്യങ്ങള്‍, അമ്മന്‍ കുടം, തെയ്യം, ഉറിയടി, പ്രസാദവിതരണം, ഭജന, മഹാശോഭായാത്ര, നോക്കുവിദ്യ, പാവകളി തുടങ്ങിയ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. കെ. കെ. ഹരിദാസ്, ടി.യു. ഹരിദാസ്, നളിനി ഗോപിനാഥ്, പി.കെ. ശ്രീകാന്ത്, എ.എസ്. ജയപ്രകാശ് എന്നിവര്‍ നേതൃത്വം നല്കി.


More Citizen News - Ernakulam