മദ്യവില്പന വര്‍ധിച്ചുവെന്ന വെളിപ്പെടുത്തല്‍ തെറ്റിദ്ധാരണാജനകം-മദ്യ നിരോധന സമിതി

Posted on: 03 Sep 2015കൊച്ചി: സംസ്ഥാനത്തെ 730 ബാറുകള്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് മദ്യവില്പനയില്‍ ഉണ്ടായ കുറവ് മറച്ചുവച്ച് ബിവറേജസ് ഔട്ട്‌ലെറ്റിലൂടെയുള്ള വില്പന വര്‍ധിച്ചുവെന്ന അധികൃതരുടെ വെളിപ്പെടുത്തല്‍ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകവുമാണെന്ന് കേരള മദ്യ നിരോധന സമിതി ചൂണ്ടിക്കാട്ടി.
സര്‍ക്കാറിന്റെ പുതിയ മദ്യനയം നിലവില്‍ വന്നതോടെ ഔദ്യോഗിക കണക്കിന്‍ പ്രകാരം മദ്യവില്പനയില്‍ 2,69,50,709 ലിറ്റര്‍ കുറവുണ്ടായിട്ടുണ്ടെന്ന് കേരള മദ്യനിരോധന സമിതി സംസ്ഥാന അധ്യക്ഷന്‍ റവ. ഡോ. ജേക്കബ് മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്‌കോപ്പ പറഞ്ഞു.

More Citizen News - Ernakulam