പോളിടെക്‌നിക്കുകളില്‍ ആണ്‍കുട്ടികള്‍ക്കായി ഹോസ്റ്റലുകള്‍ അനുവദിക്കും- പി.കെ.അബ്ദുറബ്‌

Posted on: 03 Sep 2015കോതമംഗലം: ചേലാട് ഉള്‍പ്പടെ സംസ്ഥാനത്തെ വിവിധ പോളിടെക്‌നിക്കുകളോട് അനുബന്ധിച്ച് കേന്ദ്ര ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഹോസ്റ്റലുകള്‍ പലതും ഉപയോഗപ്പെടുത്തുന്നില്ലായെന്ന് മന്ത്രി പി.കെ.അബ്ദുറബ് പറഞ്ഞു.പെണ്‍കുട്ടികള്‍ ഹോസ്റ്റലുകളില്‍ താമസിക്കാന്‍ തയ്യാറാകാത്തതാണ് കാരണം.ഇപ്പോഴത്തെ നിലയില്‍ ഹോസ്റ്റലുകളില്‍ ആണ്‍കുട്ടികളെ പ്രവേശിപ്പിക്കാന്‍ കഴിയില്ല.ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തി ആണ്‍കുട്ടികള്‍ക്കായി ഹോസ്റ്റലുകള്‍ അനുവദിപ്പിക്കുന്നതിന് തീരുമാനം എടുപ്പിക്കുമെന്ന് മന്ത്രി പി.കെ.അബ്ദുറബ്ബ് വ്യക്തമാക്കി.ചേലാട് പോളിടെക്‌നിക്കിലെ കാഡ് ലാബിന്റെയും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ മേഖല കാര്യാലയത്തിനായി നിര്‍മ്മിച്ച മന്ദിരത്തിന്റെയും ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ ടി.യു.കുരുവിള എം.എല്‍.എ.അധ്യക്ഷത വഹിച്ചു.ജോയ്‌സ് ജോര്‍ജ്ജ് എം.പി. മുഖ്യപ്രഭാഷണം നടത്തി. വനിതാ കമ്മീഷന്‍ അംഗം ഡോ. ലിസ്സി ജോസ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഐ.ജേക്കബ്, സാങ്കേതിക വിദ്യാഭ്യാസ മേഖല കാര്യാലയ ജോ.ഡയറക്ടര്‍ പ്രൊഫ.കെ.വിദ്യാസാഗര്‍,ശാന്ത ജോയി,തുടങ്ങിയവര്‍ പ്രസംഗിച്ചു.ഡോ.കെ.വിജയകുമാര്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ സി.പി.ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.


More Citizen News - Ernakulam