പോത്താനിക്കാ്ട് ഗവ. എല്‍.പി. സ്‌കൂളില്‍ മധുരം മലയാളം

Posted on: 03 Sep 2015കോതമംഗലം: മാതൃഭൂമിയും പോത്താനിക്കാട് ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി യൂണിറ്റും ചേര്‍ന്ന് പോത്താനിക്കാട് ഗവ.എല്‍.പി. സ്‌കൂളില്‍ മധുരം മലയാളം പദ്ധതി ആരംഭിച്ചു. റെഡ്‌ക്രോസ് കണ്‍വീനര്‍ രാജാസ് മാത്യു വിദ്യാര്‍ഥി അമല്‍ രഘുവിന് പത്രം കൈമാറി ഉദ്ഘാടനം ചെയ്തു. റെഡ്‌ക്രോസ് യൂണിറ്റ് ചെയര്‍മാന്‍ ജേക്കബ് സേവ്യര്‍ അധ്യക്ഷനായി. പി.എ. സമദ് പദ്ധതി വിശദീകരിച്ചു. റെഡ്‌ക്രോസ് താലൂക്ക് ചെയര്‍മാന്‍ ലോറന്‍സ് എബ്രഹാം, പി.ടി.എ. പ്രസിഡന്റ് ടോമി ഏലിയാസ്, റെഡ്‌ക്രോസ് ജില്ലാ കമ്മിറ്റി അംഗം ജോബി ജോര്‍ജ്ജ് മാതൃഭൂമി പെരിനീര്‍ ഏജന്റ് ജോസ് തോമസ് എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് കെ.കെ.സല്‍മ സ്വാഗതവും വാര്‍ഡ് മെമ്പര്‍ ശോഭന അശോകന്‍ നന്ദിയും പറഞ്ഞു.


More Citizen News - Ernakulam