മന്ത്രി ബാബുവിന്റെ പ്രസ്താവനക്കെതിരെ കെ.സി.ബി.സി

Posted on: 03 Sep 2015കൊച്ചി: മദ്യത്തെ എതിര്‍ക്കുന്നവര്‍ മയക്കുമരുന്നിനെതിരെ മൗനം പാലിക്കുന്നുവെന്ന എക്‌സൈസ് മന്ത്രി കെ.ബാബുവിന്റെ പ്രസ്താവന നിരുത്തരവാദപരമാണെന്ന് കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ.വര്‍ഗീസ് വള്ളിക്കാട്.
സംസ്ഥാനത്തേക്ക് വന്‍തോതില്‍ സ്വര്‍ണം കടത്തുകയും ആനുപാതികമായി ഗള്‍ഫിലേക്ക് മയക്കുമരുന്ന് കടത്തുകയും ചെയ്യുന്നതായി വാര്‍ത്തകളുണ്ട്. സ്വര്‍ണ-മയക്കുമരുന്ന് കടത്തുകാര്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ ബന്ധങ്ങളുണ്ടെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇതെല്ലാം തടയാന്‍ നടപടി സ്വീകരിക്കാത്തത് ഭരണകര്‍ത്താക്കളാണ്. മദ്യത്തിനെതിരെ സംസാരിക്കുന്നവരുടെ വായടയ്ക്കാന്‍ ശ്രമിക്കുന്നതിനു പകരം മദ്യനയം നടപ്പാക്കുന്നതില്‍ ആത്മാര്‍ത്ഥത തെളിയിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്.
കേരളത്തില്‍ മയക്കുമരുന്ന് വ്യാപിക്കുന്നുണ്ടെങ്കില്‍ ഉത്തരവാദികള്‍ മദ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരല്ല. മദ്യലോബിക്കും മയക്കുമരുന്ന് മാഫിയക്കും സ്വര്‍ണം കടത്തുന്നവര്‍ക്കും ഒത്താശ ചെയ്യുന്നവരാണ് ഇതിനുത്തരവാദികളെന്നും ഫാ. വര്‍ഗീസ് വള്ളിക്കാട്ട് പറഞ്ഞു.

More Citizen News - Ernakulam