യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നാളെ മുതല്‍

Posted on: 03 Sep 2015കൊച്ചി: യഹോവ സാക്ഷികളുടെ ത്രിദിന കണ്‍വെന്‍ഷന് വെള്ളിയാഴ്ച അങ്കമാലി സിയാല്‍ ട്രേഡ് ഫെയര്‍ സെന്ററില്‍ തുടക്കമാകും.ആദ്യ രണ്ട് ദിവസവും കാലത്ത് 9.20 മുതല്‍ 5 വരെയാണ് പരിപാടി. ഞായറാഴ്ച നാലിന് സമാപിക്കും. 'യേശുവിനെ അനുകരിക്കുക' എന്ന വിഷയത്തെ അധികരിച്ചുള്ള പ്രഭാഷണങ്ങളും നാടകവും മറ്റ് അവതരണങ്ങളും ഇതിന്റെ ഭാഗമായി നടക്കും. പ്രവേശനം സൗജന്യമാണ്.

More Citizen News - Ernakulam