കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കായി വാഴകൃഷി പരിശീലന പരിപാടി 3ന്‌

Posted on: 02 Sep 2015കൊച്ചി: കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിനു കീഴിലുള്ള സെന്‍ട്രല്‍ ഇന്റഗ്രേറ്റഡ് പെസ്റ്റ് മാനേജ്‌മെന്റ് സെന്റര്‍ സംസ്ഥാന കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കായി വാഴകൃഷിയെപ്പറ്റി 30 ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കേരള കാര്‍ഷിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. രാജേന്ദ്രന്‍ പി. വ്യാഴാഴ്ച 12 മണിക്ക് കാക്കനാട് കേന്ദ്രീയ ഭവനിലെ സിപിഡബ്ല്യുഡി കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം ഉദ്ഘാടനം ചെയ്യും. ഡയറക്ടറേറ്റ് ഓഫ് പ്ലൂന്റ് പ്രൊട്ടക്ഷന്‍, ക്വാറൈന്റെന്‍ ആന്‍ഡ് സ്റ്റോറേജിലെ പ്ലാന്റ് പ്രൊട്ടക്ഷന്‍ അഡ്വൈസര്‍ ഡോ. എസ്.എന്‍. സുഷീല്‍ അധ്യക്ഷത വഹിക്കും. അഡീഷണല്‍ പ്ലാന്റ് പ്രൊട്ടക്ഷന്‍ അഡ്വൈസര്‍ റാം അസ്രേ, സംസ്ഥാന കൃഷി ഡയറക്ടര്‍ ആര്‍. അജിത്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

More Citizen News - Ernakulam