അപകടത്തില്‍ മരിച്ചവര്‍ക്കായി അഴിമുഖത്ത് നാട്ടുകാരുടെ ആദരാഞ്ജലി

Posted on: 02 Sep 2015ഫോര്‍ട്ടുകൊച്ചി: ബോട്ടപകടത്തില്‍ മരിച്ചവര്‍ക്കായി ഫോര്‍ട്ടുകൊച്ചി അഴിമുഖത്ത് നാട്ടുകാരുടെ ആദരാഞ്ജലി. വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. ആന്റണി കുരീത്തറയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളും നാട്ടുകാരും അടക്കം ഒട്ടേറെ പേര്‍ ഫോര്‍ട്ടുകൊച്ചി ജെട്ടിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.
ചടങ്ങിനുശേഷം അപകടസ്ഥലത്തിന് സമീപത്ത് വൃക്ഷത്തൈ നട്ടു. ഇനിയൊരു അപകടം ഇല്ലാതിരിക്കുന്നതിന് ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്നും നാട്ടുകാര്‍ പ്രതിജ്ഞയെടുത്തു.
മുന്‍ നഗരസഭാംഗം കെ.ജെ.ആന്റണി, വി. ശിവന്‍കുട്ടി, കെ.ബി. സലാം, എം.എം. സലിം തുടങ്ങിയവര്‍ സംസാരിച്ചു.


More Citizen News - Ernakulam