ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യണം

Posted on: 02 Sep 2015കൊച്ചി: വിവിധ ക്ഷേമ ബോര്‍ഡുകളിലൂടെ സംസ്ഥാനത്തെ ലക്ഷക്കണക്കിന് പെന്‍ഷന്‍കാര്‍ക്ക് നല്‍കി വന്നിരുന്ന പെന്‍ഷന്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി മുടങ്ങിയിരിക്കുകയാണെന്നും അവ കുടിശ്ശിക സഹിതം വിതരണം ചെയ്യണമെന്നും ബി.എം.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.
എളങ്കുന്നപ്പുഴ പഞ്ചായത്തില്‍ നടന്ന പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. സംസ്ഥാന കമ്മിറ്റി അംഗം വി.ബി. അനന്തനാരായണന്‍, എ.ഡി. ഉണ്ണികൃഷ്ണന്‍, കെ.എസ്. അനില്‍കുമാര്‍, സി.എസ്. സുനില്‍ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Ernakulam