ഗൃഹലക്ഷ്മിവേദി ഓണാഘോഷം

Posted on: 02 Sep 2015കൊച്ചി: മാതൃഭൂമി ഗൃഹലക്ഷ്മി വേദി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാക്കനാട് റെഡ് ക്രോസ് ഭവനിലെ പകല്‍ വീട്ടിലെ അമ്മമാര്‍ക്കൊപ്പം ഓണം ആഘോഷിച്ചു. കോല്‍ക്കളിയും, ഓണപ്പാട്ടും,ലളിതഗാനവും ഓണാഘോഷത്തിന് നിറം പകര്‍ന്നു. ഒന്‍പതാം വയസ്സില്‍ കളിച്ച നൃത്തം ഓര്‍ത്തെടുത്ത് എണ്‍പത്തിയഞ്ചാം വയസ്സില്‍ അവതരിപ്പിച്ച് മേരിയമ്മ കാണികളെ കൈയിലെടുത്തു. എണ്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അവര്‍ നൃത്തത്തിന് ചുവട് വച്ചത്. അംഗങ്ങളെല്ലാം ഒത്തുകൂടി മനോഹരമായ പൂക്കളവും തീര്‍ത്തു. തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യയും നടത്തി. റെഡ് ക്രോസ് പകല്‍വീടിലെ 40 ഓളം അന്തേവാസികള്‍ ആഘോഷത്തില്‍ പങ്കു ചേര്‍ന്നു. തൃക്കാക്കര വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗീസ് പൗലോസ് ഉദ്ഘാടനം ചെയ്തു. പകല്‍ വീട് അംഗം വനജാക്ഷിയമ്മ ദീപം തെളിച്ചു. ഗൃഹലക്ഷ്മി വേദി ജില്ലാ കമ്മിറ്റി പ്രസിഡന്റ് പൊന്നമ്മ പരമേശ്വരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി സെക്രട്ടറി ഗീത മേനോന്‍, ഗൃഹലക്ഷ്മി വേദി ഭാരവാഹികളായ എയ്ഞ്ചല്‍ അമല്‍മേഡ, വിജയലക്ഷ്മി,രമാ എസ് പിള്ള, റെഡ് ക്രോസ് ഭവന്‍ ചെയര്‍മാന്‍ ബാലകൃഷ്ണന്‍ കര്‍ത്ത,ഗൃഹലക്ഷ്മി വേദി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ.കെ.ഷനിത്ത് എന്നിവര്‍ പങ്കെടുത്തു.

More Citizen News - Ernakulam