ഡോ. കല്‍ബുര്‍ഗിയുടെ കൊലപാതകം സാംസ്‌കാരിക ഫാസിസം: ഇസ്‌കഫ്‌

Posted on: 02 Sep 2015കൊച്ചി: സാംസ്‌കാരിക ഫാസിസം രാജ്യത്ത് നടപ്പാക്കുന്നതിന്റെ ഭാഗമാണ് കന്നട സാഹിത്യകാരനും കന്നട സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായിരുന്ന ഡോ. കല്‍ബുര്‍ഗിയെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവമെന്ന് ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ കള്‍ച്ചറല്‍ കോ-ഓപ്പറേഷന്‍ ആന്‍ഡ് ഫ്രണ്ട്ഷിപ്പ് (ഇസ്‌കഫ്). തോക്ക് രാഷ്ട്രീയത്തിലൂടെ ജനാധിപത്യത്തെ തകര്‍ക്കാനുള്ള നീക്കം അപലപനീയമാണെന്ന് ഇസ്‌കഫ് ദേശീയ സെക്രട്ടറി അഡ്വ. കെ. നാരായണന്‍, സംസ്ഥാന സെക്രട്ടറി ഷാജി ഇടപ്പള്ളി എന്നിവര്‍ പ്രസ്താവിച്ചു.

More Citizen News - Ernakulam