ബോട്ടപകടം; സമഗ്ര പാക്കേജ് ആവശ്യപ്പെട്ട് സിപിഎമ്മിന്റെ പ്രതിഷേധ കൂട്ടായ്മ

Posted on: 02 Sep 2015ഫോര്‍ട്ടുകൊച്ചി: ഫോര്‍ട്ടുകൊച്ചി ബോട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ സംരക്ഷിക്കുന്നതിന് സമഗ്രമായ പാക്കേജ് വേണമെന്നാവശ്യപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഫോര്‍ട്ടുകൊച്ചിയില്‍ ജനകീയ പ്രതിഷേധ കൂട്ടായ്മ നടത്തി.
സമരം സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നഷ്ടപരിഹാരം മാത്രംകൊണ്ട് കാര്യമില്ല. മരിച്ചവര്‍ക്കു പലര്‍ക്കും വീടില്ല. വീടില്ലാത്തവര്‍ക്ക് വീടും തൊഴിലില്ലാത്തവര്‍ക്ക് തൊഴിലും ഉള്‍പ്പെടെ സമഗ്രമായ പാക്കേജ് വേണം.
പ്രാകൃതമായ സര്‍വീസാണ് ഇപ്പോഴുള്ളത്. സുരക്ഷിതമായ യാത്ര ഉറപ്പുവരുത്തുവാന്‍ നടപടി വേണം. മേയര്‍ക്കും കരാറുകാര്‍ക്കുമെതിരെ നടപടി വേണം.
ജോണ്‍ ഫെര്‍ണാണ്ടസ് അധ്യക്ഷത വഹിച്ചു. എസ്. ശര്‍മ്മ എംഎല്‍എ, സെബാസ്റ്റ്യന്‍ പോള്‍, എം.എം. ലോറന്‍സ്, എം.സി. ജോസഫൈന്‍, പി.എ. പീറ്റര്‍. കെ.ജെ. മാക്‌സി തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Ernakulam