ശ്രീകൃഷ്ണജയന്തി ആഘോഷം: കുടുംബസംഗമം നാളെ

Posted on: 02 Sep 2015കൊച്ചി : ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സപ്തംബര്‍ മുന്നിന് കുടുംബസംഗമം നടക്കും.എളമക്കര ഭാസ്‌കരീയം ഹാളില്‍ വൈകിട്ട് 5.30ന് കെ.ജെ. യേശുദാസ് സംഗമം ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗതസംഘം ഭാരവാഹികളായ പി.ജി. ജയകുമാര്‍, ജി.സതീഷ്‌കുമാര്‍, മേലേത്ത് രാധാകൃഷ്ണന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
വിവിധ ദിവസങ്ങളിലായി എറണാകുളം ടി.ഡി. ക്ഷേത്രം,തൃക്കോവില്‍ ക്ഷേത്രം, ആമ്പല്ലൂര്‍, ചോറ്റാനിക്കര, മരട്, പനങ്ങാട്, തമ്മനം, ഇടപ്പള്ളി തുടങ്ങി എഴുപത്തഞ്ചോളം സ്ഥലങ്ങളില്‍ ഉറിയടി മത്സരം നടക്കും.
സപ്തംബര്‍ അഞ്ചിന് ശോഭായാത്രകള്‍ നടക്കും.എറണാകുളത്ത് മറൈന്‍ഡ്രൈവ്, അയ്യപ്പന്‍കാവ്‌ക്ഷേത്രം, ടി.ഡി.ക്ഷേത്രം, കുമാരേശ്വരം ക്ഷേത്രം, രവിപുരം ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്ന് ശോഭായാത്രകള്‍ പുറപ്പെടും.ഇതിനുപുറമെ മട്ടാഞ്ചേരി,പള്ളുരുത്തി, മരട്, തൃക്കാക്കര, തൃപ്പൂണിത്തുറ, ചോറ്റാനിക്കര എന്നിവിടങ്ങളിലും ശോഭായാത്രകള്‍ നടക്കും.
ബാലഗോകുലത്തിന്റെ പദ്ധതിയായ അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രത്തിനായി 'കണ്ണന് ഒരു കാണിക്ക സമര്‍പ്പണ യജ്ഞം' പരിപാടികളുടെ ഭാഗമായി നടക്കും.

More Citizen News - Ernakulam