ബോട്ടപകടം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം -എസ്. ശര്‍മ എം.എല്‍.എ.

Posted on: 02 Sep 2015കൊച്ചി : ഫോര്‍ട്ടുകൊച്ചി ബോട്ടപകടത്തെപ്പറ്റി അടിയന്തരമായി ജുഡീഷ്യല്‍ അന്വഷണം പ്രഖ്യാപിക്കണമെന്ന് എസ്. ശര്‍മ എം.എല്‍.എ. പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മതിയായ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കി ബോട്ട്‌സര്‍വീസും ജങ്കാര്‍ സര്‍വീസും സര്‍ക്കാര്‍ ഉത്തരവാദിത്വത്തില്‍ തുടങ്ങാന്‍ നടപടി സ്വീകരിക്കണം. ഇതിനായി സംസ്ഥാന ജലഗതാഗത വകുപ്പിനെയോ കിന്‍കോയേയോ ചുമതലപ്പെടുത്തണം. ബോട്ട് സര്‍വീസ് നിലച്ചതോടെ വൈപ്പിന്‍നിവാസികള്‍ യാത്രാക്ലേശം അനുഭവിക്കുകയാണ്.
അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണം. അപകടത്തില്‍പ്പെട്ട പഴക്കംചെന്ന ബോട്ടിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് വന്‍ വീഴ്ചയാണ്. കൊച്ചി നഗരസഭ ഈ അപകടത്തില്‍ നേരിട്ട് ഉത്തരവാദിയാണ്. കടല്‍ നിയമങ്ങള്‍ ലംഘിച്ച് യാനങ്ങള്‍ സഞ്ചരിക്കുന്നതിന് അനുവാദം നല്‍കിയ കൊച്ചിന്‍ പോര്‍ട്ട്ട്രസ്റ്റും കുറ്റവാളികളാണെന്നും ശര്‍മ പറഞ്ഞു.

More Citizen News - Ernakulam