കെട്ടിട നിര്‍മാണത്തൊഴിലാളി കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍

Posted on: 02 Sep 2015കൊച്ചി: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നീട്ടി കൊണ്ടുപോകാന്‍ യു.ഡി.എഫ്. കുത്സിത മാര്‍ഗം തേടുന്നുവെന്ന് എന്‍.സി.പി. ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. ജയപ്രകാശ് പറഞ്ഞു. നാഷണല്‍ ജനറല്‍ വര്‍ക്കേഴ്‌സ് കെട്ടിട നിര്‍മാണത്തൊഴിലാളി കോണ്‍ഗ്രസിന്റെ നേതൃത്വ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഇലക്ഷന്‍ കമ്മീഷന്‍ യു.ഡി.എഫിന്റെ സമര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാല്‍ ജനാധിപത്യത്തെ തകര്‍ക്കലാകും. കെ.ജെ. സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. എം.ആര്‍. രാജീവ്, കെ.എച്ച്. നൗഷാദ്, പി.എ. അബ്ദുള്‍ ലത്തീഫ്, കെ.എച്ച്. ഷിഹാബ്, സലാം മോളിനി എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam