വാഹനാപകടത്തില്‍ യുവാവ് മരിച്ച സംഭവം: ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു

Posted on: 02 Sep 2015പറവൂര്‍: അച്ഛന്റെ ബൈക്കിനു പിന്നിലിരുന്ന് യാത്ര ചെയ്ത യുവാവ് ഓട്ടോ ഇടിച്ച മരിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കൈതാരം പഴങ്ങാട്ട് വെളി പരിയാപറമ്പ് ബിജില്‍കുമാര്‍ (ചൂട്ടന്‍ ബിജു) നെയാണ് പറവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ മനഃപൂര്‍വമുള്ള നരഹത്യയ്ക്ക് കേസെടുത്തു.

എന്‍എച്ച് 17 തെക്കേ നാലുവഴിയില്‍ ഒരാഴ്ച മുമ്പ് രാത്രിയാണ് അപകടം ഉണ്ടായത്. ഏഴിക്കര കടക്കര കറുകത്തറ ഷാജിയുടെ മകന്‍ വിഷ്ണു(21)വാണ് മരിച്ചത്. അപകടം ഉണ്ടാക്കിയ ഓട്ടോറിക്ഷ നിര്‍ത്താതെ ഓടിച്ചുപോയിരുന്നു. പറവൂരില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറ പരിശോധിച്ചാണ് അപകടം ഉണ്ടാക്കിയ ഓട്ടോറിക്ഷയും ഡ്രൈവറെയും കണ്ടെത്തിയത്. കണ്ണന്‍കുളങ്ങരയിലുള്ള ഒരു വസ്ത്രശാലയില്‍ ജോലി ചെയ്യുന്നവരെ രാത്രി വീട്ടിലെത്തിക്കാന്‍ ഓട്ടോറിക്ഷയില്‍ കൊണ്ടുപോകുമ്പോഴായിരുന്നു അപകടം . ഓട്ടോ ഡ്രൈവറെ രാഷ്ട്രീയ ഇടപെടലുകളിലൂടെ രക്ഷിക്കാനുള്ള ശ്രമവും ഉണ്ടായി.

More Citizen News - Ernakulam