കെ.എസ്. ഷാജി അനുസ്മരണവും അവാര്‍ഡ് വിതരണവും

Posted on: 02 Sep 2015ചെറായി: കെ.എസ്. ഷാജി ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച അനുസ്മരണവും അവാര്‍ഡ് വിതരണവും അനുമോദനവും സംഘടിപ്പിച്ചു. ചെറായി കെ.സി. എബ്രഹാം മാസ്റ്റര്‍ സ്മാരക ഹാളില്‍ നടന്ന ചടങ്ങ് മുന്‍ എം.പി. കെ.പി. ധനപാലന്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് എം.ബി. ചന്ദ്രഹാസന്‍ അധ്യക്ഷത വഹിച്ചു.
അവാര്‍ഡ് വിതരണം കെ.പി.സി.സി. സെക്രട്ടറി അഡ്വ. എം.വി. പോളും അനുസ്മരണം ജോസഫ് പനക്കലും നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.ആര്‍. സുഭാഷ്, കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. വിജയന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി.എസ്. സോളിരാജ്, എം.എം. പ്രമുഖന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam