കുഴുപ്പിള്ളിയില്‍ മികച്ച കര്‍ഷകരെ ആദരിച്ചു

Posted on: 02 Sep 2015ചെറായി: മികച്ച കര്‍ഷകയേയും കര്‍ഷകത്തൊഴിലാളിയേയും ആദരിക്കലും വയോജനങ്ങള്‍ക്ക് ഓണപ്പുടവ സമര്‍പ്പണവും തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഓണക്കിറ്റ് വിതരണവും നടത്തി. കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി. വിജയന്‍ ഉദ്ഘാടനം ചെയ്തു. എ.എസ്. കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു
കുഴുപ്പിള്ളി പഞ്ചായത്ത് 11-ാം വാര്‍ഡില്‍ മികച്ച കര്‍ഷക റോസി ജോസഫിനെയും മികച്ച കര്‍ഷക ത്തൊഴിലാളി എന്‍.സി. ചാത്തനെയും പഞ്ചായത്ത് പ്രസിഡന്റ് പൊന്നാട അണിയിച്ചു. മണ്ണുത്തി സര്‍വകലാശാലയില്‍ നിന്നുള്ള കൃഷിക്കിറ്റും സമ്മാനിച്ചു.
തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുള്ള ഓണക്കിറ്റുകള്‍ ബി.ജെ.പി. സംസ്ഥാന സമിതിയംഗം എന്‍.എം. വിജയന്‍ വിതരണം ചെയ്തു. പ്രജാവതി പ്രകാശന്‍, മുന്‍ പഞ്ചായത്തംഗം എന്‍.വി. സുധാകരന്‍ എന്‍.ജി. മനോഹരി എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam