കൊച്ചി ക്ഷത്രിയ സമാജം 84-ാം വാര്‍ഷികാഘോഷം തൃപ്പൂണിത്തുറയില്‍

Posted on: 02 Sep 2015തൃപ്പൂണിത്തുറ: കൊച്ചി ക്ഷത്രിയ സമാജം 84-ാം വാര്‍ഷികാഘോഷം സപ്തംബര്‍ 5ന് തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങര ഊട്ടുപുരയില്‍ നടക്കും. രാവിലെ 9ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. ബാബു മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് തിരുവാതിരകളിയും മറ്റ് കലാപരിപാടികളും നടക്കും.
ഒരു വര്‍ഷം നീളുന്ന ആഘോഷപരിപാടികളുടെ ഭാഗമായി പ്രമുഖര്‍ പങ്കെടുക്കുന്ന സംഗീതക്കച്ചേരി, നൃത്തനൃത്ത്യങ്ങള്‍, സെമിനാറുകള്‍, ചര്‍ച്ചകള്‍ തുടങ്ങിയവ നടത്തും. ഫൈന്‍ ആര്‍ട്‌സ് സ്‌കൂളും പ്ലേ സ്‌കൂളും ആരംഭിക്കുവാനുള്ള പദ്ധതിയുണ്ടെന്നും ആഘോഷ കമ്മിറ്റി ജന. കണ്‍വീനര്‍ ഗിരീഷ് വര്‍മ, സമാജം വൈസ് പ്രസിഡന്റ് ഉഷ വര്‍മ, സെക്രട്ടറി എന്‍.വി.വിനോദ്, രാജ്‌മോഹന്‍ വര്‍മ, രമേഷ് വര്‍മ, എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പൗരാണിക സമ്പത്തുകള്‍ സംരക്ഷിക്കുന്നതിനോടൊപ്പം ആധുനിക തൊഴില്‍ മേഖലയ്ക്കനുസൃതമായി യുവജന നേതൃശക്തിയെ വളര്‍ത്തുക, സ്ത്രീശാക്തീകരണം എന്നിവയും ലക്ഷ്യം െവയ്ക്കുന്നുണ്ട്.
ആചാരാനുഷ്ഠാനങ്ങള്‍ മുറുകെപ്പിടിക്കുമ്പോഴും സാമൂഹിക നന്മ ലക്ഷ്യംെവച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സമാജം ഊന്നല്‍ നല്‍കുന്നതായും ഭാരവാഹികള്‍ പറഞ്ഞു.
തിരുവിതാംകൂര്‍ മഹാറാണി പൂയം തിരുനാള്‍ ഗൗരിപാര്‍വതി ഭായി, കൊച്ചി വലിയ തമ്പുരാന്‍ രവിവര്‍മ കൊച്ചനിയന്‍ തമ്പുരാന്‍, കോഴിക്കോട് സാമൂതിരി കെ.സി.യു. രാജാ എന്നിവര്‍ രക്ഷാധികാരികളായാണ് ആഘോഷ കമ്മിറ്റി രൂപവത്കരിച്ചിട്ടുള്ളത്.

More Citizen News - Ernakulam