വെയ്റ്റിങ് ഷെഡ്ഡും വായന മുറിയും എന്‍ എസ് എസ് പ്രവര്‍ത്തകര്‍ പുനരുദ്ധരിച്ചു

Posted on: 02 Sep 2015കൂത്താട്ടുകുളം: തിരുമാറാടി പഞ്ചായത്തിലെ കുഴിക്കാട്ടുകുന്നില്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നിര്‍മ്മിച്ച വെയ്റ്റിങ് ഷെഡ്ഡും റീഡിങ് റൂം മന്ദിര സമുച്ചയവും കൂത്താട്ടുകുളം ബി.ടി.സി. കോളേജ് എന്‍ എസ് എസ് യൂണിറ്റ് പ്രവര്‍ത്തകര്‍ പുനരുദ്ധാരണം നടത്തി. നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സ്‌പെഷല്‍ ക്യാമ്പ് ഫണ്ട് ഉപയോഗിച്ചാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. വൈദ്യുതീകരണം പൂര്‍ത്തിയാക്കി വൈദ്യുതി ലഭ്യമാക്കുകയും വായനശാല പ്രവര്‍ത്തന സജ്ജമാക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം നെവിന്‍ ജോര്‍ജ് , ബിനോയ് അഗസ്റ്റിന്‍, ഷോമി ജോസഫ്, മാത്യു ജെയിംസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനപദ്ധതികള്‍ നടപ്പാക്കിയത്.
ബി.ടി.സി.കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം.ഐ.തമ്പാന്‍, പ്രൊഫ. മനു വിശ്വനാഥ്, പ്രൊഫ. റോണ്‍ മാത്യു വിന്‍സന്റ് എന്നിവര്‍ നേതൃത്വം നല്കി.


More Citizen News - Ernakulam